കടുത്തുരുത്തി: തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തം. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരും നായ്ക്കളുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നതും നായ്ക്കളില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേല്‍ക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു വരികയാണ്.
ആളുകള്‍ പൊതുസ്ഥലങ്ങളിലും വഴിവക്കുകളിലും ഉപേക്ഷിക്കുന്ന ഭക്ഷണമാലിന്യങ്ങളാണ് തെരുവ് നായ്ക്കളെ വളര്‍ത്തുന്നത്. റോഡുകളിലൂടെ അലഞ്ഞു തിരിയുന്ന നായ്ക്കള്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും താവളമാക്കുന്നു. കടുത്തുരുത്തി, മാന്നാര്‍, വെള്ളൂര്‍, എച്ച്എന്‍എല്‍ ഉള്‍പ്പെടെയുള്ള ബസ് കാത്തിരിപ്പു കേന്ദങ്ങളിലെല്ലാം തെരുവ് നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ്. ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലും തെരുവ് നായ സാന്നിധ്യം ശക്തമാണ്.
നായ്ക്കളെ ഭയന്ന് സ്കൂളുകളില്‍ വിദ്യാര്‍ഥികളെ തനിച്ചുവിടാന്‍ രക്ഷിതാക്കള്‍ ഭയക്കുന്ന സാഹചര്യമുണ്ട്.
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മുളക്കുളത്ത് നാല് ആടുകള്‍ ചത്തു. നാല് ആടുകള്‍ക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നു. എല്ലാ നായ്ക്കള്‍ക്കും പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കെപിപിഎല്ലിന്റെ ഭാഗത്തുകൂടി രാത്രിയാത്ര ഏറെ ദുഷ്കരമാണ്.
മാഞ്ഞൂര്‍, മുളക്കുളം, കടുത്തുരുത്തി, ഞീഴൂര്‍ തുടങ്ങീ പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം തെരുവ് നായ ശല്ല്യം രൂക്ഷമാണ്.