നെടുമങ്ങാട് : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ നെടുമങ്ങാട് സോണൽ സമുദായ ദിനഘോഷവും ജൂബിലി സംഗമവും അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. കെഎൽസിഎ നെയ്യാറ്റിൻകര രൂപത വൈസ് പ്രസിഡന്റ് എസ്.ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ആൽഫ്രഡ് വിൽസൺ മുഖ്യ പ്രഭാഷണം നടത്തി. ആമുഖ സന്ദേശം അൽമായ ശ്രുശ്രൂഷ ഡയറക്ടർ ഫാ. അനികുമാർ, കെഎൽസിഎ നെടുമങ്ങാട് സോണൽ ആത്മീയ ഉപദേഷ്ടാവ് ഫാ. കെ.പി. ജോൺ, കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. സഹായദാസ്, അഗസ്റ്റിൻ, നഗരസഭാ കൗൺസിലർ ടി. ലളിത എന്നിവർ പ്രസംഗിച്ചു.