ന്യൂഡൽഹി: 2012 മെയ് 27 ന് സ്ഥാപിതമായ ഫരീദാബാദ് - ഡൽഹി രൂപത വിജയകരമായി ഒൻപത് വർഷങ്ങൾ പൂർത്തിയാക്കി 2021 മെയ് 27 ന് പത്താം വർഷത്തിലേക്ക് പ്രവേശിച്ചു. ഇതിനോടനുബന്ധിച്ച് ഉദ്ഘാടന ചടങ്ങുകൾ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഓണ്‍ലൈനായി നടത്തപ്പെട്ടു.
വൈകിട്ട് ആറിന് വൈദീകരുടെ ഒരു സും മീറ്റിംഗ് സംഘടിപ്പിക്കുകയും ആർച്ച്ബിഷപ്പ് അവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രൂപതയുടെ ഉന്നമനത്തിനും വളർച്ചക്കും വേണ്ടി അഹോരാത്രം തന്നോടൊപ്പം അദ്ധ്വാനിച്ച വൈദീകരെയും സന്യസ്ഥരെയും വിശ്വാസികളെയും അദേഹം പ്രത്യേകം അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ഡൽഹി മിഷന്റെ ആദ്യകാല കോർഡിനേറ്ററായും പിന്നീട് ഫരീദാബാദ് രൂപതയുടെ വികാരി ജനറാളുമായി സേവനം അനുഷ്ഠിച്ച ഫാ. ജോസ് ഇടശേരി സന്ദേശം നൽകുകയും രൂപതയുടെ ആരംഭം മുതൽ രൂപതയിൽ സേവനം ചെയ്തു വരുന്ന ഫാ. ബെന്നി പാലാട്ടി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും എല്ലാവർക്കും പരിപാടിയിലേക്ക് സ്വാഗതം പറയുകയും ചെയ്തു. വൈകിട്ട് ഏഴിന് ആർച്ച്ബിഷപ്പ് തിരിതെളിച്ച് പത്താം വർഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും കൃതജ്ഞത ബലി അർപ്പിച്ച് പ്രാർഥിക്കുകയും ചെയ്തു.
തുടർന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയിൽ നടന്ന അഭിനന്ദന ചടങ്ങിൽ രൂപത സഹായമെത്രാൻ ബിഷപ് ജോസ് പുത്തൻ വീട്ടിൽ, മുൻ വികാരി ജനറാൾമാരായ ഫാ. സെബാസ്റ്റ്യൻ വടക്കും പാടൻ, ഫാ. ജോസ് ഇടശ്ശേരി, മുൻ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിമാരായ സി.സി. ജോസ് , പി .ജെ. തോമസ്, ഹോളി ഫാമിലി സഭയുടെ പ്രൊവിൻഷ്യൽ സുപീരിയർ സിസ്റ്റർ ഭവ്യ , ഫാ. എബിൻ കുന്നപ്പിള്ളി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി എ.സി. വിൽസണ്‍, ഡിഎസ്വൈഎം പ്രസിഡന്റ് ഗ്ലോറി റോസ് റോയ് എന്നിവർ സംസാരിച്ചു.
രൂപതയുടെ ആരംഭത്തിന്റെയും വികസനത്തിന്റെയും ഹ്രസ്വചരിത്രം ചിത്രീകരിക്കുന്ന ഒരു വീഡിയോ പ്രോഗ്രാം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പ്രദർശിപ്പിച്ചു. മൊണ്‍സിഞ്ഞോർ ജോസഫ് ഓടനാട്ട്, ഫാദർ ജോയ്സണ്‍ പുതുശേരി, ഫാ. ജിതിൻ വടക്കേൽ , ഫാ. ഫ്രിജോ തറയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങും ദിവ്യബലിയും അനുമോദന ചടങ്ങും രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിംഗ്സിൽ തൽസമയം സംപ്രേഷണം ചെയ്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്