ആറ്റിങ്ങൽ: തോന്നയ്ക്കല്‍ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തില്‍ കെഎസ് ഇബിയെ തോല്‍പ്പിച്ച് കേരള പോലീസും വനിതാ വിഭാഗത്തില്‍ കേരള പോലീസിനെ തോല്‍പ്പിച്ച് കെഎസ്ഇബിയും ജേതാക്കളായി. സമിതി പ്രസിഡന്റ് ആര്. വേണുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ അഞ്ച് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ തോന്നയ്ക്കല്‍ സ്കൂളിലെ ആര്.എസ്.വൃന്ദയെ ചടങ്ങില്‍ ആദരിച്ചു. വേങ്ങോട് മധു, അഡ്വ.യാസിര്‍, ഖോഖോ അസോസിയേഷന് സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍, ജി.സുധീഷ്, എം.എസ് അനില്‍കുമാര്‍, ആര്.ആര്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.