കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ വാഹനം കോട്ടയം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് സി. ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സരസ് മേളയുടെ ചിഹ്നമായ സാറായും പ്രചരണ വാഹനത്തെ അനുഗമിക്കും. ജില്ലയിലുടനീളം വാഹനം പ്രചാരണം നടത്തും. വിവിധ പരിപാടികളും പ്രചാരണ വാഹനം എത്തുന്നിടത്തു സംഘടിപ്പിക്കും. സരസ് മേളയുടെ പ്രചരണാര്‍ഥം പാലായിലും ഈരാറ്റുപേട്ടയിലും ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിലെ എംഎസ് ഡബ്ല്യൂ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബുമായാണ് വണ്ടിയുടെ പ്രചരണം ആരംഭിച്ചത്.