കോട്ടയം: പശ്ചിമബംഗാൾ ഗവർണറായി ചുമതലയേറ്റ ഡോ. സി.വി. ആനന്ദബോസിന് ജന്മനാടിന്റെ ആദരവ്. നാളെ ബിസിഎം കോളജ് ഓഡിറ്റോറിയത്തിൽ കോട്ടയം പൗരാവലി സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സ്വീകരണ സമ്മേളനം കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ബിജെപി വക്താവ് അഡ്വ.എൻ.കെ. നാരായണൻ നന്പൂതിരി എന്നിവർ പ്രസംഗിക്കും. ഗവർണർ സി.വി. ആനന്ദബോസ് മറുപടി പ്രസംഗം നടത്തും.
കോട്ടയം സിറ്റിസൺസ് ഫോറം പ്രസിഡന്റ് റവ.ഡോ. ബിനു കുന്നത്ത് സ്വാഗതവും സെക്രട്ടറി ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ നന്ദിയും പറയും. കോട്ടയം സിറ്റിസൺസ് ഫോറം സെക്രട്ടറി ജനറൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, ബിസിഎം കോളജ് പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, പ്രോഗ്രാം കോർഡിനേറ്റർ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവർ നേതൃത്വം നൽകും.