കാഞ്ഞിരപ്പള്ളി: ഹൈറേഞ്ചിന്റെ കവാടവും മലനാടിന്റെ റാണിയുമായി കാഞ്ഞിരപ്പള്ളിയില്‍ കൗമാര കലോത്സവത്തിന് ക്വിക്ക് ഓഫ്. ലോകം മുഴുവന്‍ ഒരു പന്തിന്റെ പുറകെ ഓടുമ്പോള്‍ മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിച്ച് മണ്ണില്‍ പൊന്നുവിളയിക്കുന്ന കാഞ്ഞിരപ്പള്ളിക്കാര് കലയുടെ ഉത്സവമേളത്തിലാണ്. കൃഷിക്കൊപ്പം കലയും സംഗീതവും സാഹിത്യവും ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്തിയ നാടാണ് കാഞ്ഞിരപ്പള്ളി.
നടനവേദികളും ചിരിചിന്തകള് പകര്‍ന്ന തുള്ളലും കുമാരിമാരുടെ നാടോടി നൃത്തവും സംഘനൃത്തവുമൊക്കെ കാഴ്ചയുടെ വിസ്മയവിരുന്നായി. തായമ്പകയും പഞ്ചവാദ്യവും അറബന, ദഫ്മുട്ടുകളും കോല്‍ക്കളിയും പൊടിപൂരമായി വേദിയിലെത്തിയപ്പോള്‍ കലയുടെ വര്‍ണരാജി വിടര്‍ന്നു. എഴുത്തും വരയും രചനയുമായി ആസ്വാദനത്തിന്റെ ഒന്നാം പകല്‍ പൂര്‍ത്തിയാകുമ്പോള്‍ കിരീടത്തിനായുള്ള പോരാട്ടം തുടങ്ങി.
കോവിഡ് തട്ടിയെടുത്ത ഇടവേള കഴിഞ്ഞ് കുരുന്നു പ്രതിഭകളും അധ്യാപകരും ഒരുമിച്ച അപൂര്‍വ നിമിഷങ്ങള്‍ക്കും കലോത്സവ വേദികള്‍ സാക്ഷിയായി. വൈകുന്നേരം നടന്ന സമ്മേളനത്തില്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു.
ഭരതനാട്യവും കുച്ചുപ്പുടിയും സംഘനൃത്തവും രണ്ടാംദിനമായ ഇന്ന് കാഴ്ചയുടെ വിരുന്നാകും. കലാപ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഒപ്പനപ്പാട്ടുമായി മൊഞ്ചത്തിമാരും തിരുവാതിരയുമായി മങ്കമാരും വേദിയില്‍ എത്തും. തേന്മധുരമുള്ള ശബ്ദശ്രുതികളുടെ സംഗീതവിരുന്നും ഇന്നാണ്.