ചവറ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കടലിന്റെ മക്കൾ കൂട്ടായ്മയും ചേർന്ന് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.
നീണ്ടകര പഞ്ചായത്ത് തീരദേശ വാർഡുകളിലെ 500 ഓളം വീടുകൾ കേന്ദ്രീകരിച്ച് ഗൃഹ സമ്പർക്ക ബോധവൽക്കരണവും തീരദേശ റാലിയും നടത്തി. പെരുമൺ എൻജിനീയറിംഗ് കോളേജ് എൻഎസ്എസ്, ശക്തികുളങ്ങര സെന്റ് ജോസഫ് എച്ച് എസ് എൻസിസി യൂണിറ്റുകൾ, പോലീസ് ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ എന്നിവർ കാമ്പയിന്റെ ഭാഗമായി.
തുടർന്ന് നടന്ന ഓപ്പൺ ഫോറം കൊല്ലം എസിപി എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. കെപിഒ എ കൊല്ലം സിറ്റി പ്രസിഡന്റ് ആർ ജയകുമാർ അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം കെ സുനി, എക്സൈസ് സ്റ്റാഫ് പ്രധിനിധി എസ്.ആർ. ഷെറിൻ രാജ്, എസ്ഐമാരായ നൗഫൽ, നജീബ്, ജില്ലാ സെക്രട്ടറി എം ബദറുദീൻ പഞ്ചായത്ത് അംഗങ്ങൾ, കടലിന്റെ മക്കൾ ഭാരവാഹികളായ ഹെൻറി ഫെർണാണ്ടസ്, പീറ്റർ ആന്റണി, അലോഷി ഡോറസ് എന്നിവർ പ്രസംഗിച്ചു . തീരദേശ മേഖലയിൽ വിദ്യാഭ്യാസ മികവ് പുലർത്തുന്ന വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.