താമരശേരി: കാറിടിച്ച് കാല് നടയാത്രക്കാരന് മരിച്ചു. വെസ്റ്റ് പുതുപ്പാടി ദേശീയപാതയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വെസ്റ്റ് പുതുപ്പാടിയില്‍ താമസിക്കുന്ന നടുക്കുന്നുമ്മല്‍ രാജു (49) ആണ് മരിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയതിനാല്‍ ചോര വാര്‍ന്നാണ് മരിച്ചത്. രാജുവിനെ രാവിലെ ആറരയോടെയാണ് റോഡരുകിലെ പൊന്തക്കാട്ടില്‍ ചോര വാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈങ്ങാപ്പുഴയിലെ ചായക്കടയിലെ ജീവനക്കാരനായ രാജു പുലര്‍ച്ചെ കട തുറക്കാനായി വെസ്റ്റ് പുതുപ്പാടിയില്‍ ബസ്സില്‍ കയറാനായി എത്തിയപ്പോഴാണ് കാറിടിച്ച് തെറിപ്പിച്ചത്. കാറിടിയ്ക്കുമ്പോള് ആരും റോഡില്‍ ഇല്ലാത്തതിനാല്‍ സംഭവം ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് ഈ ഭാഗത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് ദാരുണാന്ത്യം സംഭവിച്ചതെന്ന് വ്യക്തമാകുന്നത്.
താമരശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകന്നേരത്തോടെ മൃതദേഹം പുതുപ്പാടികാരക്കുന്ന് ശ്മശാനത്തില്‍ സംസ്കരിച്ചു. അപകടം വരുത്തി നിര്‍ത്താതെ പോയ കാറിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ രാജു വര്ഷങ്ങളായിവെസ്റ്റ് പുതുപ്പാടിയിലാണ് താമസം. ബിന്ദുവാണ് രാജുവിന്റെ ഭാര്യ. മക്കള്‍: ഫുല്ജിന്, ആദിത്യ.