കാഞ്ഞിരപ്പള്ളി: റവന്യൂ ജില്ലാ കലോത്സവത്തിൽ ഭക്ഷണത്തിന്റെ ചുമതല വഹിക്കുന്നത് അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ). നിറഞ്ഞ പുഞ്ചിരിയോടെ മനംനിറഞ്ഞാണ് ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർ ഇറങ്ങുന്നത്.
30 അധ്യാപകരും 30 കുട്ടികളും പാമ്പാടിയിലെ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ (ഡയറ്റ്) 30 പേരും ഉൾപ്പെടെ 90 പേരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. രാവിലെ പ്രാതൽ, ഉച്ചഭക്ഷണം, നാലിന് ചായ, രാത്രിയിൽ ഊണ് ഉൾപ്പെടെയാണ് ഭക്ഷണം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 20 പേരാണ് ഭക്ഷണം തയാറാക്കുന്നത്. ഇന്നലെ വിദ്യാർഥികൾ ഉൾപ്പെടെ 2300 പേർ ഉച്ചഭക്ഷണവും രാവിലെ 800 പേരും വൈകുന്നേരം 600 പേരും ഭക്ഷണം കഴിച്ചു.