പാലാ: പാതയോരത്തും നടപ്പാതകളിലും അഭയം തേടിയിരുന്ന യാചകര്‍ക്ക് ആശ്വാസമേകി നഗരസഭാധികൃതര്‍.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി രാത്രികാലത്ത് കിടന്നുറങ്ങിയിരുന്ന നിരവധി യാചകരെയാണ് നഗരസഭാധികൃതര്‍ എത്തി മരിയസദനത്തിന്റെ സംരക്ഷണത്തണലിലേക്കു മാറ്റിയത്.
പാലാ മരിയസദനത്തില്‍ പ്രവര്‍ത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ഇവര്‍ക്ക് ആവശ്യമായ പുതുവസ്ത്രങ്ങളും പരിചരണവും ഭക്ഷണവും കിടക്കസൗകര്യവും നല്കി മരിയസദനം ഡയറക്ടര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് അഭയം നല്കി.
നഗരസഭാ ചെയര്മാന് ആന്റോ പടിഞ്ഞാറെക്കരയുടെയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബൈജു കൊല്ലംപറമ്പിലിന്റെയും നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ ഇടങ്ങളിലെത്തി യാചകരെ കണ്ടെത്തി മരിയസദനത്തിലെത്തിച്ചത്. പോലീസ്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരും യാചകരെ നീക്കം ചെയ്യുന്നതിനായി എത്തിയിരുന്നു. 11 യാചകരെയാണ് മരിയസദനത്തിലെത്തിച്ചത്. ഇതോടെ ഇവിടത്തെ അന്തേവാസികളുടെ എണ്ണം 460ലെത്തി.