കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ നാളെ രാവിലെ പത്തു മുതൽ ഒന്നു വരെ ധർണ നടത്തും.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം കെ.സി. ജോസഫ് ധർണ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടന്പിൽ അധ്യക്ഷത വഹിക്കും.
സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പിൻവാതിൽ അനധികൃത നിയമവിരുദ്ധ നിയമനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും മുടങ്ങിക്കിടക്കുന്ന ലൈഫ് മിഷൻ പദ്ധതി പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണു ധർണ നടത്തുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടന്പിൽ, ജില്ലാ കണ്‍വീനർ ഫിൽസണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.