കാസർഗോഡ്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍/പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കൗണ്‍സിലര്‍മാരുടെ(സ്ത്രീ-2) ഒഴിവ്.
വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ധിപ്പക്കല്‍ എന്നിവയില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും നടപ്പ് അധ്യയന വര്‍ഷത്തില്‍ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത- എംഎ സൈക്കോളജി/എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം).
എംഎസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
പ്രായപരിധി 2022 ജനുവരി 1ന് 25നും 45നും മദ്ധ്യേ. പ്രതിമാസം 18000 രൂപ ഹോണറേറിയം, പരമാവധി 2000 രൂപ യാത്രപ്പടി. താത്പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ഒന്‍പതിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 04994 255466.