കാഞ്ഞങ്ങാട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ സിനിമ-സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു.
യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓർഡിനേറ്റര്‍ എ.വി.ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ലത, കെ.അനീശന്‍, കൗണ്‍സിലര്‍മാരായ ടി.വി.സുജിത് കുമാര്‍, ടി.ബാലകൃഷ്ണന്, സി.രവീന്ദ്രന്, എന്‍.ഇന്ദിര, സംഘാടകസമിതി ചെയര്മാന് എ.ശബരീശന്, നഗരസഭ കോ-ഓർഡിനേറ്റര്‍ കെ.വി.നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും സംഘാടകസമിതി വൈസ് ചെയര്മാന് എം.ശോഭനന് നന്ദിയും പറഞ്ഞു.