ബേക്കൽ: സംസ്ഥാന ചീഫ് സെക്രട്ടറിയും ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്പ്മെന്റ് കോര്പറേഷന് ചെയര്‍മാനുമായ ഡോ.വി.പി.ജോയ് ബേക്കല്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ബിആര്‍ഡിസിയുടെ അധീനതയിലുള്ള പൂര്‍ത്തീകരിച്ച താജ് ബേക്കല്‍ റിസോര്‍ട്ട് ആൻഡ് സ്പാ, ലളിത് റിസോര്‍ട്ട് ആൻഡ് സ്പാ എന്നീ റിസോര്‍ട്ടുകള്‍ സന്ദര്‍ശിച്ചു. കൂടാതെ നിര്‍മ്മാണത്തിലിരിക്കുന്ന മലാംകുന്നിലെ ഗ്ലോബ് ലിങ്ക് ഹോട്ടലും, ബേക്കല്‍ ബീച്ച് പാര്‍ക്കും സന്ദര്‍ശിച്ചു. ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടർ പി.ഷിജിൻ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായി.