നീലേശ്വരം: നീലേശ്വരം-ഇടത്തോട് റോഡ് നവീകരണത്തിലെ അശാസ്ത്രീയത മൂലമാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്ന് ആക്ഷേപം. കഴിഞ്ഞദിവസം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന മഞ്ഞളംകാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അപകട വളവുകള്‍ നികത്താതെ മെക്കാഡം ടാറിംഗ് മാത്രം നടത്തിയതാണ് റോഡിനെ കുരുതിക്കളമാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മഞ്ഞളംകാടിന് പുറമേ കൊല്ലംപാറ, കരിന്തളം, കാലിച്ചാമരം, മുക്കട എന്നിവിടങ്ങളിലും അപകടസാധ്യതയുള്ള വളവുകളുണ്ട്. വളവുകള്‍ നികത്തുന്നതിനോ റോഡ് വീതികൂട്ടുന്നതിനോ മറ്റു വേഗനിയന്ത്രണ മാര്‍ഗങ്ങള്‍ ഒരുക്കുന്നതിനോ ഒന്നും ചെയ്യാതെയാണ് ഇവിടങ്ങളില്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അനുബന്ധറോഡുകള്‍ വന്നുചേരുന്ന ജംഗ്ഷനുകളിലും ഏറെക്കുറെ ഇതുതന്നെയാണ് സ്ഥിതി.
പാലാത്തടം സര്‍വകലാശാല കാമ്പസിനു സമീപത്തുള്‍പ്പെടെ കയറ്റം കുറയ്ക്കുക പോലും ചെയ്യാതെയാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. കാലങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റോഡ് നവീകരണം എങ്ങനെയെങ്കിലും ഒന്ന് തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന ബന്ധപ്പെട്ടവരുടെയും നാട്ടുകാരുടെയും മാനസികാവസ്ഥ മുതലെടുത്താണ് മറ്റു കാര്യങ്ങളൊന്നും ചെയ്യാതെ ടാറിംഗ് മാത്രം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മെക്കാഡം ടാറിംഗ് വന്നതോടെ വാഹനങ്ങള്‍ക്ക് വേഗം കൂടി അപകടത്തില്‍ പെടുന്നതും പതിവായി.
മഞ്ഞളംകാട് വളവില്‍ രണ്ടുവര്‍ഷം മുമ്പ് ഒരു ബൈക്ക് യാത്രികനും അപകടത്തില്‍ മരിച്ചിരുന്നു. പാലാത്തടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ താരതമ്യേന ചെറിയ അപകടങ്ങള്‍ ഇപ്പോള്‍ പതിവു കാഴ്ചയായി മാറി. ഇനി മറ്റൊന്നും ചെയ്തില്ലെങ്കിലും അപകടസാധ്യതാ മേഖലകളില്‍ വേഗനിയന്ത്രണ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്ഡുകളുമെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.