കൂത്തുപറമ്പ്: ഇടത് സർക്കാരിന്റെ ധൂർത്തിനും സ്വജനപക്ഷപാതത്തിനും പിൻവാതിൽ നിയമനത്തിനും രൂക്ഷമായികൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനുമെതിരെ കെപിസിസി ആഹ്വാനം ചെയ്ത പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ നാളെ രാവിലെ ഒൻപതിന് തോലമ്പ്ര ശാസ്ത്രി നഗറിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസം ജാഥ വിവിധയിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അയ്യപ്പൻതോട് സമാപിക്കും. രണ്ടാം ദിവസം കൈതേരി പതിനൊന്നാം മൈലിൽ നിന്നാരംഭിക്കുന്ന ജാഥ മുൻ കെപിസിസി ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്യും. കോളയാട് സമാപിക്കും. േതാക്കളായ ചന്ദ്രൻ തില്ലങ്കേരി, വി.പി. അബ്ദുൽ റഷീദ്, കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, പി.എം. നിയാസ് എന്നിവർ പ്രസംഗിക്കും. ബ്ലോക്ക് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ, വിനോദൻ വെള്ളുവക്കണ്ടി, രജീഷ് മാറോളി, സി.ജി. തങ്കച്ചൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.