ഇരിട്ടി: ഇരിട്ടി വൈഎംസിഎ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ ബജറ്റിന് ജനറൽ ബോഡി യോഗം അംഗീകാരം നല്കി. ജീവകാരുണ്യം, യുവജന ക്ഷേമം, സാമൂഹ്യക്ഷേമം, കായികം തുടങ്ങിയ മേഖലകളിൽ 50 ലക്ഷത്തിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. കുന്നോത്ത് താമസിക്കുന്ന നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജര്‍മന്‍ ഭാഷയില്‍ ബീടു ലെവൽ പാസായ മേഖലയിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് സഹായം നൽകും.
ബിരുദ പഠനത്തില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് അവരുടെ മികവിന്റെയും സാമ്പത്തിക നിലയുടെയും അടിസ്ഥാനത്തില്‍ വിദേശ പഠനത്തിനുള്ള സഹായവും ലഭ്യമാക്കും. പ്രദേശത്തെ അഗതി മന്ദിരങ്ങളില്‍ എല്ലാ മാസവും ഭക്ഷണം എത്തിക്കുന്നതാണ് മറ്റൊരു പദ്ധതി. ഐജിഎഫ്എ ഗ്രാമദീപവുമായി ചേര്‍ന്ന് മത സൗഹാര്‍ദ സമ്മേളനവും മത്സരങ്ങളും നടത്തും.
പ്രസിഡന്റ് എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിന്റോ മാത്യു പദ്ധതി വിശദീകരിച്ചു. സബ് റീജിയന് ചെയര്മാന് ജസ്റ്റിന് കൊട്ടുകാപ്പള്ളി, ബേബി തോലാനി, ഷാജി ജോസ്, അനീഷ് പാറന്പുഴ, വത്സന് മണലേല്‍, മാത്യു കൊതമ്പനാനി, ടി.എ. സാവിയോ എന്നിവര്‍ പ്രസംഗിച്ചു.