ചെമ്പേരി : ഏരുവേശി പഞ്ചായത്ത് സംഘടിപ്പിച്ച ലോക ഭിന്നശേഷിദിനാചരണവും മെഡിക്കൽ ക്യാന്പും നടത്തി. ജില്ലാ പഞ്ചായത്തംഗം എം.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ കെ വി ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. മധു തൊട്ടിയിൽ, മോഹനൻ മൂത്തേടൻ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ്, ഐഎംസി ഹോസ്പിറ്റൽ സെക്രട്ടറി ജോസഫ് മാത്യു, പാലിയേറ്റീവ് കെയർ യൂണിറ്റ് ബ്രദർ അനിൽ, ഡോ. ലില്ലി, ഡോ. അശ്വിൻ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോയി കുഴിവേലിപ്പുറം ഐസിഡിഎസ് സൂപ്പർവൈസർ നാരായണി എന്നിവർ പ്രസംഗിച്ചു