ചെമ്പേരി : കേരളത്തിലെ ആദ്യ സിലിക്കൺവാലി മോഡൽ ഇന്നവേഷൻ സെന്ററുകൾ സ്റ്റാർട്ട് അപ്പുകൾ പടുത്തുയർത്താൻ വിമൽജ്യോതി എൻജിനിറിംഗ് കോളജിന്റെ നേതൃത്വത്തിലുള്ള ടെക് കുതിപ്പ് വഴിതെളിക്കുമെന്ന് അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രഥമ ചീഫ് ടെക്നോളജി ഓഫീസറും കണ്ണൂർ നടുവിൽ സ്വദേശിയുമായ വി. ഇ. കൃഷ്ണകുമാർ. അമേരിക്കയിലെ സിലിക്കൺവാലിയെ ലോകത്തിന്റെ ടെക്നോളജി സിരാകേന്ദ്രമാക്കാൻ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി വഹിച്ച പങ്കുപോലെ കേരളത്തിലെ യുവജനതയെ നൂതന സാങ്കേതികവിദ്യയുടെ സുവർണയുഗത്തിലേക്ക് നയിക്കാനും ലോക ഭൂപടത്തിൽ കേരളത്തെ എത്തിക്കാൻ വിമൽജ്യോതി കോളജ് നടത്തുന്ന ടെക്നോളജി ഫെസ്റ്റ് "തന്ത്ര -2022' ശക്തമായ അടിത്ത പാകുമെന്നും അദ്ദേഹം പറഞ്ഞു. കോളജിൽ സംഘടിപ്പിച്ച ഏകദിന ദേശീയ ടെക്നോളജി ഫെസ്റ്റ് "തന്ത്ര -2022' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ 3000 ൽ അധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മീറ്റുകൾ മറ്റ് കോളജുകൾക്ക് മാത്രമല്ല കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിലെ പ്രമുഖ ഇന്നവേഷൻ സെന്ററുകൾക്കും മാതൃകയാണ്. വിദ്യാർഥികൾ തന്നെ ലീഡർഷിപ്പെടുത്ത് അധ്യാപകരെയും സ്ഥാപന രക്ഷാധികാരികളെയും ഉൾപ്പെടുത്തി ഉത്സാഹത്തോടെ നടത്തുന്ന ഇത്തരം മേളകൾ പുതിയ സംരംഭകർക്ക് ജന്മം നൽകുമെന്നും വിജയിക്കുന്നവർ മാത്രമല്ല പങ്കെടുത്ത എല്ലാവരും പ്രോജക്ടുകൾ, മോഡലുകൾ തുടങ്ങിയവ സമൂഹത്തിന്റെ ഉന്നമനത്തിനുള്ള കണ്ടെത്തലുകളായി മാറ്റണമെന്നും അതിനുള്ള എല്ലാ സഹായങ്ങളും ഇരിക്കൂർ സെന്റർ ഫോർ ഇന്നൊവേഷൻ നെക്സ്റ്റ് ജനറേഷൻ എൻജിഒ വഴിയും സാധ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ടെക്ഫെസ്റ്റ് കോ-ഓർഡിനേറ്റർ ഡോ ജീതു. വി.ദേവസ്യ സ്വാഗതവും കോളജ് വൈസ് ചെയർപേർസൺ ഫ്ളമി ജോസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ടെക്ഫെസ്റ്റിൽ വിവിധ കോളജുകൾ പങ്കെടുത്തു. ചടങ്ങിൽ നടുവിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. കേശവൻ മാസ്റ്ററെയും റിട്ട. ഹെഡ്മിസ്ട്രസ് വി.ഇ. രുഗ്മിണിയെയും ആദരിച്ചു.