+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് ഇ ​ഗ​വേ​ണ​ൻ​സ് അ​വാ​ർ​ഡു​ക​ൾ

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 201920, 2021 വ​ർ​ഷ​ങ്ങ​ളി​ലെ സോ​ഷ്യ​ൽ മീ​ഡി​യ ആ​ൻ​ഡ് ഇ ​ഗ​വേ​ണ​ൻ​സ്, ഇ​ന്നോ​വ​ഷ​ൻ​സ് ഇ​ൻ കോ​വി​ഡ് പാ​ൻ​ഡെ​മി​ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​വാ​ർ​ഡ് മ​ല​ബാ​ർ കാ​
മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്   ഇ ​ഗ​വേ​ണ​ൻ​സ് അ​വാ​ർ​ഡു​ക​ൾ
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2019-20, 20-21 വ​ർ​ഷ​ങ്ങ​ളി​ലെ സോ​ഷ്യ​ൽ മീ​ഡി​യ ആ​ൻ​ഡ് ഇ ​ഗ​വേ​ണ​ൻ​സ്, ഇ​ന്നോ​വ​ഷ​ൻ​സ് ഇ​ൻ കോ​വി​ഡ് പാ​ൻ​ഡെ​മി​ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​വാ​ർ​ഡ് മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് ല​ഭി​ച്ചു.
സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ല്ല ഭ​ര​ണം കാ​ഴ്ച​വ​ച്ച​തും കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നൂ​ത​ന ആ​ശ​യ​ങ്ങ​ളി​ലൂ​ടെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കി​യ​തു​മാ​ണ് എം​സി​സി യെ ​അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. ​തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശി​വ​ൻ​കു​ട്ടി, ജൂ​റി പ്ര​തി​നി​ധി സെ​ബാ​സ്റ്റ്യ​ൻ പോ​ൾ , ജ​യ​കു​മാ​ർ ഐ​എ​എ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് എം​സി​സി​യി​ലെ ഡോ​ക്ട​ർ​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ ‌‌‌‌‌എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.
ഒ​പ്പം ​വാ​ട്ട്സ്ആ​പ് ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ ​എം​സി​സി ​ന​ട​ത്തി​യ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വാ​ർ​ഡി​ലേ​ക്ക് ന​യി​ച്ചു. ‘ഒ​പ്പം: പ്ര​ശ്ന പ​രി​ഹാ​ര കൂ​ട്ടാ​യ്മ’ ​എ​ന്ന​ത് ത​ല​ശേ​രി എം​സി​സി​യി​ലെ ​രോ​ഗീ​പ​രി​ച​ര​ണം, പ​രാ​തി പ​രി​ഹാ​രം എ​ന്നി​വ​യ്ക്ക് പി​ന്തു​ണ​യേ​കു​ന്ന​തി​നു​ള്ള ഒ​രു വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യാ​ണ്. . കോ​വി​ഡ് പാ​ൻ​ഡെ​മി​ക് മാ​നേ​ജ്‌​മെ​ന്‍റി​ൽ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ​ക്കു​ള്ള സ്പെ​ഷ​ൽ ജൂ​റി ഇ-​ഗ​വേ​ണ​ൻ​സ് അ​വാ​ർ​ഡ് കോ​വി​ഡ് സ​മ​യ​ത്തെ ഉ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് എം​സി​സി​യെ തേ​ടി എ​ത്തി​യ​ത്.