നെന്മാറ: ക്രിസ്മസ്, ന്യൂ ഇയർ സ്പെഷൽ ഡ്രൈവ് പ്രത്യേക പരിശോധനയുടെ ഭാഗമായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം നെന്മാറ റെയിഞ്ച് ടീം നടത്തിയ പ്രത്യേക പരിശോധനയിൽ എലവഞ്ചേരി പഞ്ചായത്തിലെ പടിഞ്ഞാമുറി വീട്ടിൽ നൂറുമുഹമ്മദ് (42) ന്റെ കടയിലും വീട്ടിലും നടത്തിയ റെയ്ഡിൽ 20 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. കോട്പ ആക്ട് പ്രകാരം കേസെടുത്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ കെ.പി.സുധീർ, പ്രിവന്റീവ് ഓഫീസർ എം.എൻ. സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സുരേഷ്, സി.സന്തോഷ് കുമാർ, എ.അജീഷ്, സി. ഭുവനേശ്വരി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും മയക്കുമരുന്ന് ഡ്രൈവിന്റേയും ന്യൂ ഇയർ പ്രത്യേക സ്പെഷൽ ഡ്രൈവ് പരിശോധനയുടെയും ഭാഗമായി വാഹനങ്ങളും കടകളും നിരന്തരമായി പരിശോധിക്കുമെന്ന് നെന്മാറ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.