ലണ്ടൻ: യുകെ മലയാളി സോഷ്യൽ ഫോർത്തിന്റെ മുഖ്യലക്ഷ്യം യുകെയിലുള്ള മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നുള്ളതാണ്. അതിന്റെ ഭാഗമായി നടത്തപ്പെടുന്ന അടുത്ത ഘട്ടം സെമിനാർ മേയ് 29 ശനിയാഴ്ച രാവിലെ 10ന് തുടങ്ങുന്നതായിരിക്കും. ഓണ്‍ലൈൻവഴി നടത്തപ്പെടുന്ന ഈ സെമിനാറിൽ കൂടുതൽ ഉൗന്നൽ നൽകുന്നത് ഇപ്പോൾ യുകെയിൽ സോഷ്യൽ വർക്ക് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്കും അതുപോലെ യുകെയിലെ സോഷ്യൽ വർക്കിൽ രജിസ്ട്രേഷനു വേണ്ടി ശ്രമിക്കുന്നവർക്കും വേണ്ടിയാണ്.
അന്നേദിവസം രണ്ട് സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. ആദ്യത്തെ ക്ലാസ് നയിക്കുന്നത് ടോമി സെബാസ്റ്റ്യനാണ്. ഇപ്പോൾ ഹൗേീി കൗണ്‍സിലിൽ ചിൽഡ്രൻസ് ടീമിൽ മാനേജറായി ജോലി ചെയ്യുന്ന ടോമി യുകെയിലെ സോഷ്യൽ വർക്ക് നിയമങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കുന്നത് ആയിരിക്കും. അതിനുശേഷം ടീൗവേലിറ കൗണ്‍സിൽ ചിൽഡ്രൻസ് ടീം മാനേജർ ആയി ജോലി ചെയ്യുന്ന ശ്രീ ബിനീഷ് കാപ്പൻ ഘീീസലറ അളലേൃ ഇവശഹറൃലി ജൃീരലൈ ശി വേല ഡഗ എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നതാണ്. സെമിനാറിൽ സംബന്ധിക്കുന്ന വർക്ക് തങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ഓണ്‍ലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.https://docs.google.com/forms/d/e/1FAIpQLSc7OCuXQ5nmzfafJyqklOPnJQiHPotCDQpuc2twQ4YY0c7Hmw/viewform?usp=sf_link ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുത്തതിനുള്ള സിപിഡി സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്:
സിബി തോമസ് 07988996412
ബിജു ആന്റണി 07809295451
റോക്സി ബേക്കർ 07960547843
തോമസ് ജോസഫ് 07939492035
റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ
യുകെ മലയാളി സോഷ്യൽ ഫോറം സെമിനാറുകൾ സംഘടിപ്പിക്കുന്നു
11:06 PM May 26, 2021 | Deepika.com