തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ പ്രവര്‍ത്തികള്‍ കണ്ടെത്തുന്നതിനുവേണ്ടി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നടത്തിയ നീര്‍ത്തട കമ്മിറ്റിയും നീരുറവ് യാത്രയും പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 1, 2, 10, 11, 12, 13, 14, 15 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രധാന നീര്‍ത്തടമായ വടയാര്‍ നീര്‍ത്തടത്തിലാണ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസനത്തിനുള്ള നീര്‍ത്തട കമ്മിറ്റിയും നീരുറവ യാത്രയും നടത്തിയത്. പഞ്ചായത്തംഗങ്ങളായ വിജയമ്മ ബാബു, ലിസമ്മ ജോസഫ്, അനിതാ സുഭാഷ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഷിനോദ്, തൊഴിലുറപ്പ് വിഭാഗം എ.ഇ. സിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.