വൈക്കം : വൈക്കം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ മോഷണശ്രമം നടന്നതായി പരാതി. സ്കൂളിലെ ഓഫീസ് മുറിയുടെ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. സ്കൂളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്നു പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ജീവനക്കാരി സ്കൂൾ ഓഫീസ് തുറക്കാനായി എത്തിയപ്പോഴാണ് താഴ് തകർന്ന് കിടക്കുന്നത് കണ്ടു മോഷണം നടന്നതായി അറിഞ്ഞത് ഓഫീസിനുള്ളിലെ അലമാരകളിലെല്ലാം താക്കോൽ കിടന്നിരുന്നെങ്കിലും അലമാരകളൊന്നും തുറന്നിട്ടില്ല. കഴിഞ്ഞദിവസം സ്കൂളിൽ സ്കൂൾ വാഹനത്തിന്റെ നടത്തിപ്പിന് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തിയിരുന്നു. ഇതിന്റെ തുക സ്കൂളിൽ ഉണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാക്കൾ മോഷണത്തിന് ശ്രമിച്ചതെന്ന് കരുതപ്പെടുന്നു. സ്കൂൾ അധികൃതർ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് തലയോലപ്പറമ്പ് ഗവൺമെന്റ് എൽപി സ്കൂളിന്റെ പൂട്ടു തകർത്ത് ഓഫീസ് മുറിയിൽ കയറി മോഷ്ടാക്കൾ മോഷണശ്രമം നടത്തിയിരുന്നു.