ന്യൂഡൽഹി: നമ്മുടെ രാജ്യത്ത് കോവിഡ് 19 എന്ന മഹാമാരി രൂക്ഷമാകുന്പോൾ നിരവധി ക്രൈസ്തവ മിഷനറിമാരും മറ്റു സന്നദ്ധ സംഘടനകളും എൻജിഒകളും മനുഷ്യരാശിയുടെ സേവനത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്. അവരിൽ ഒരാളാണ് റവ. ഫാ. ഷിനോജ് കിഴക്കേമുറി. അദ്ദേഹം ഗാസിയാബാദിലെ സെന്റ് ആന്റണീസ് സ്കൂളിന്റെ പ്രിൻസിപ്പലും ഫ്രാൻസിസ്കൻ തേർഡ് ഓർഡർ റെഗുലറിലെ അംഗമാണ്.
രാഷ്ട്രീയ മതചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് രണ്ടു സുഹൃത്തുക്കളായ ജോയൽ ആന്റണി, ലെസ്ലി ജെയിംസ് എന്നിവരുടെ സഹായത്തോടെ, ജാർഖണ്ഡിലെ ഗിരിടി, ഗൊഡ, ഡുംക എന്നീ വിദൂര ജില്ലകളിലെ ആശുപത്രികളിൽ ആയിരക്കണക്കിനു ഫെയ്സ് മാസ്കുകൾ, കൈയുറകൾ, പിപിഇ കിറ്റുകൾ, സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഡാൽട്ടണ്‍ ദിവാകരന്റെ സഹായത്തോടെ ടീമിന് ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ, ബൈപാപ്പ് മെഷീനുകൾ, കാർഡിയാക് മോണിറ്ററുകൾ എന്നിവ ജാർഖണ്ഡിലെയും കേരളത്തിലെയും വിവിധ ആശുപത്രികളിൽ എത്തിക്കാൻ കഴിഞ്ഞു. അതിനോടൊപ്പം ഡൽഹി എൻസിആറിലെ നിരവധി ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട്, ഡാൽട്ടന്റെ സഹായത്തോടെ ജാർഖണ്ഡിലെ ഗൊഡ , ഡുംക ജില്ലകളിൽ പാവപ്പെട്ട കുടുംബങ്ങൾക്കു വേണ്ടി ഭക്ഷ്യധാന്യങ്ങളും പലചരക്ക് സാധനങ്ങളും വാങ്ങാൻ ഇവർക്ക് കഴിഞ്ഞു.
ഈ സന്നദ്ധ സേവനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഫാ. സിവി കുളക്കാട്ടും ജാർഖണ്ഡിൽ ഫാ. എബി ജെയിംസുമാണ് . സ്വന്തമായി ഒരുവീടുപോലുമില്ലാത്ത നിർദ്ധനരായവർക്ക് നിർമാണ സഹായങ്ങൾ ചെയ്തിട്ടുണ്ട് . ചാരിറ്റി എന്നതിലുപരിയായി സമൂഹിക പ്രതിബധതയുള്ള പലകാര്യങ്ങളും ഇദ്ദേഹത്തിനു ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്