അമ്മഞ്ചേരി: ഗാന്ധിനഗര്‍ ഹൗസിംഗ് സ്കീം അസോസിയേഷന് ഓഫ് റെസിഡന്റ്സിന്റെ ശ്രമഫലമായി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് പൂര്‍ത്തിയാക്കിയ ഗാന്ധിനഗര്‍ ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ ആറാം ക്രോസ് റോഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യു അധ്യക്ഷത വഹിച്ചു. കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, മുന്‍ കൗണ്‍സിലര്‍ ജയ്മോള്‍ കണ്ണാമ്പടം, ഫില്‍സണ്‍ മാത്യൂസ്, അസോസിയേഷന് ഭാരവാഹികളായ ബേബിച്ചന് തടത്തേല്‍, എസ്. അനില്‍കുമാര്‍, അഗസ്റ്റില്‍ ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍പ്പെട്ട മൂന്നാം മെയില്‍ സ്ട്രീറ്റ് റോഡിന്റെ രണ്ടാം ഭാഗമായ ഹോസ്റ്റല്‍ റോഡ് ടാര്‍ ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം അസോസിയേഷന്റെയും ഹോസ്റ്റല്‍ പ്രതിനിധികളുടെയും നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്പേഴ്സന് ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് നല്കി.