അതിരമ്പുഴ: ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ അർധരാത്രിയിൽ ഊരിമാറ്റി. ഒരു പ്രദേശമാകെ ഇരുട്ടിലായി. അതിരമ്പുഴ പഞ്ചായത്ത് 22-ാം വാർഡിൽ പനയത്തികവലയ്ക്ക് സമീപമുള്ള ട്രാൻസ്ഫോർമറിലെ ഫ്യൂസുകളാണ് സാമൂഹ്യവിരുദ്ധർ ഊരിമാറ്റിയത്.
ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വാർഡ് മെംബർ ജോസ് അഞ്ജലി സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം നടത്തിയ പരിശോധനയിൽ ആറ് ഫ്യൂസുകൾ ട്രാൻസ്ഫോർമറിനു പരിസരപ്രദേശങ്ങളിൽനിന്ന് കണ്ടെടുത്തു. മെംബർ അറിയിച്ചതിനെത്തുടർന്ന് കെഎസ്ഇബി ജീവനക്കാർ എത്തിയെങ്കിലും പോലീസിന്റെ സാന്നിധ്യത്തിലേ ഫ്യൂസുകൾ കുത്തുകയുള്ളുവെന്ന നിലപാടെടുത്തു. പിന്നീട് പോലീസ് എത്തിയശേഷമാണ് ഫ്യൂസുകൾ പുനഃസ്ഥാപിച്ചത്.
മണ്ണാർകുന്ന്, ശ്രീകണ്ഠമംഗലം പ്രദേശത്ത് ഒരു ഇടവേളയ്ക്കുശേഷം സാമൂഹ്യ വിരുദ്ധർ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും പോലീസിന്റെ ശ്രദ്ധ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.-