കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തു വിദേശത്തേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വട്ടക്കുന്നേല്‍പ്പടി ഭാഗത്ത് പൂതക്കുഴിയില്‍ ലിയോമോന് ആന്റണി (41)യെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഇസ്രായേലില്‍ ജോലി നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ച് കോട്ടയം സ്വദേശിയുടെ കൈയില്‍നിന്നും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയും പാസ്പോര്‍ട്ടും തട്ടിയെടുക്കുകയായിരുന്നു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ഇയാളുടെ പരാതിയെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ലിയോമോന് വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നതായ രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്എച്ച്ഒ യു.ശ്രീജിത്ത്, എസ്ഐമാരായ എം.ബി. സജി, അന്‍സാരി, സിപിഒമാരായ വിബിന്, ജിനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.