അയ്മനം: തുമ്പലശേരി-എസ്ടി കോളനി റോഡിൽ ഇന്നലെ റാേഡിന്റെ അരിക് ഇടിഞ്ഞ് കാർ തോട്ടിൽ പതിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു 12 നായിരുന്നു കാർ തോട്ടിലേക്ക് മറിഞ്ഞത്. കുഴിത്താർ - താെണ്ടന്പ്രാൽ താേട്ടിലേക്കാണ് കാർ റോഡിന്റെ തിട്ടയോടൊപ്പം മറിഞ്ഞത്.
മുമ്പു പല അപകടങ്ങളും റാേഡിന്റെ ദുരവസ്ഥയുടെ ഫലമായി ഉണ്ടായിട്ടുണ്ട്. മുന്പ് അപകടമുണ്ടായപ്പോൾ നാട്ടുകാർ മരക്കമ്പുകളും കുറ്റികളും നാട്ടിയെങ്കിലും അപകടങ്ങൾ തുടരുകയാണ്.
അപകട സാധ്യത ഏറെയുള്ള 600 മീറ്റർ റോഡ് സുരക്ഷിതമാക്കാൻ മുൻ എംഎൽഎയുടെ കാലത്ത് രണ്ടേകാൽ കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും തെരഞ്ഞെടുപ്പ് വന്നതോടെ നിർമാണം നടത്താൻ കഴിഞ്ഞില്ല.
ഒരു പഞ്ചായത്ത് അംഗത്തിന് കിട്ടുന്ന തുച്ഛമായ ഫണ്ട് കൊണ്ട് റോഡ് നിർമാണം അസാധ്യവുമാണ്.
കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് റോഡ് സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം.