അതിരമ്പുഴ: ജൽജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ അനന്തമായി നീളുന്നത് ജനത്തെ വലയ്ക്കുന്നു. ഒരു വർഷത്തിലേറെയായി തുടരുന്ന പൈപ്പ് ലൈൻ സ്ഥാപിക്കൽ എന്ന് പൂർത്തിയാക്കാനാകുമെന്ന് വാട്ടർ അഥോറിറ്റിക്കു പോലും അറിയാൻ വയ്യാത്ത സ്ഥിതിയിലാണ്.
സമയബന്ധിതമായി
ചെയ്യുന്നില്ല
ചില വാർഡുകളിൽ ഒരു വർഷം മുമ്പ് പൂർത്തിയാക്കിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഇനിയും തുടങ്ങാത്ത വാർഡുകളുമുണ്ട്. ഡിസംബർ 31നു മുമ്പ് ജോലികൾ പൂർത്തിയാക്കേണ്ടതാണെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ നിലയിൽ 22 വാർഡുകളിലും ജോലികൾ പൂർത്തിയാക്കാനുള്ള സാധ്യത കുറവാണ്.
കരാറുകാർ തോന്നുംപടി;
ഉദ്യോഗസ്ഥരും തഥൈവ
പഞ്ചായത്ത് മെംബർമാർ ഉൾപ്പെടെയുള്ളവരുടെ പരാതിയാണിത്. ഉദ്യോഗസ്ഥർ കൃത്യമായി ജോലികൾ നിരീക്ഷിക്കുന്നില്ല. പണി തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിളിച്ചു പറയുമ്പോഴായിരിക്കും വാർഡ് മെംബർ പോലും വിവരമറിയുന്നത്.
മൂടാതെ കുഴികൾ
പഞ്ചായത്ത് റോഡുകൾ കുഴിച്ച് പൈപ്പ് സ്ഥാപിച്ച ശേഷം കുഴികൾ യഥാവിധി മൂടുന്നില്ല. കുഴികൾ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തിരിക്കുന്നത്.
മഴ പെയ്തതോടെ മണ്ണ് ഒലിച്ചുപോകുകയും വീണ്ടും കുഴികൾ രൂപപ്പെടുകയും ചെയ്തു. വാഹനങ്ങൾ താഴാത്ത ഒറ്റ റോഡ് പോലും അതിരമ്പുഴ പഞ്ചായത്തിൽ ഇല്ലാത്ത അവസ്ഥയാണിപ്പോൾ.
ടാർ ചെയ്യാൻ ഫണ്ടില്ല
പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ ടാർ ചെയ്ത് പൂർവ സ്ഥിതിയിലാക്കാനുള്ള സാധ്യതയില്ല.
കുഴിച്ച റോഡ് വാട്ടർ അഥോറിറ്റി കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയേ ഉള്ളുവെന്ന് മന്ത്രി അറിയിച്ചതായി പഞ്ചായത്ത് അധികൃതർ പറയുന്നു.
ഇത്രയും റോഡുകൾ ഒരേ സമയം ടാർ ചെയ്യാനുള്ള ഫണ്ട് പഞ്ചായത്തിനില്ല. ഫലത്തിൽ 22 വാർഡുകളിലെയും റോഡ് പൊളിഞ്ഞ നിലയിൽ വർഷങ്ങളോളം തുടർന്നേക്കാം.