കാട്ടാക്കട: കാട്ടാക്കട ബിആർസിയിൽ ലോക ഭിന്നശേഷി ദിനം വ്യത്യസ്ത പരിപാടികളോടെ നടത്തി. ഒരാഴ്ച നീണ്ടു നിന്ന പ്രവർത്തനങ്ങളുടെ സമാപനം കുളത്തുമ്മൽ എൽപിഎസിൽ സംഘടിപ്പിച്ച "ചേർന്നു നിൽക്കാം ചേർത്തുനിർത്താം' പരിപാടിയിൽ ഭിന്ന ശേഷി കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാവിരുന്നുകൾ ശ്രദ്ധയാകർഷിച്ചു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതകുമാരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. വിജയകുമാർ, പഞ്ചായത്തംഗം മണികണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം വി.ജെ. സുനിത, ഡിപിഒ ബി. ശ്രീകുമാരൻ, ബിപിസി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.