മെഡിക്കൽകോളജ്: ഓടുന്ന ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ മെഡിക്കൽ കോളജ് പോലീസ് പിടികൂടി. ശ്രീവരാഹം വാഴപ്പള്ളി ലെയിൻ സ്വദേശി സജികുമാർ (33) ആണ് പിടിയിലായത്. നവംബർ 23 വൈകുന്നേരം 5.15നാണ് സംഭവം.
കഴക്കൂട്ടത്തുനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു ബസിലാണ് അതിക്രമം ഉണ്ടായത്. ഉള്ളൂരിലാണ് സംഭവം. പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതിയെക്കുറിച്ച് വിവരം പുറത്തുവിട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. വെള്ളയമ്പലം ഭാഗത്ത് നിന്നാണ് മെഡിക്കൽ കോളജ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സിഐ ഹരിലാൽ, എസ്ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.