നേമം: നേമം സ്റ്റുഡിയോ റോഡില്‍ പ്രീതി നിവാസില്‍ അശ്വതിയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ നീതി കിട്ടിയ സന്തോഷത്തിലാണ് അശ്വതിയുടെ കുടുംബം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊള്ളലേറ്റു മരിച്ച നിലയില്‍ വീടിന്റെ അടുക്കളയിലാണ് അശ്വതിയെ കണ്ടെത്തിയത്.
ആദ്യം നേമം പോലീസ് ഭര്‍ത്താവ് രതീഷിനെ കസ്റ്റഡിയിലെടുത്ത് കേസ് അന്വേഷിച്ചെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളെയും റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
അശ്വതിയുടെ മരണ ശേഷം അശ്വതിയുടെ മുത്തശി രത്നമ്മയുടെയും സംരക്ഷണയിലായിരുന്നു കുഞ്ഞുങ്ങള്‍. ഇവര്‍ക്കു വേണ്ടി പാപ്പനംകോട് എന്‍ജിനിയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വീടുവച്ചു കൊടുക്കുകയും ചെയ്തിരുന്നു.