പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ എടിഎം കൗണ്ടറിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം നാലിന് എസിയുടെ വയറിൽ നിന്ന് തീയും പുകയും ഉയർന്നതിനെ തുടർന്ന് ജീവനക്കാർ വിവരം ഫയർഫോഴ്സ് അധികൃതരെ അറിയിക്കുകയായിരുന്നു. സിവിൽ സ്റ്റേഷനിലെ ഇലക്ട്രീഷ്യൻ ഇലക്ട്രിസിറ്റി കണക്ഷൻ ഉടനടി വിച്ഛേദിച്ചു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടർ പ്രവർത്തനങ്ങൾ നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തെ തുടർന്ന് എടിഎമ്മിന്റെ ഡോറിന്റെ കുറച്ചുഭാഗം കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്ന് കൗണ്ടർ തത്ക്കാലത്തേക്ക് അടച്ചു.