കല്ലടിക്കോട്: പാലക്കാട് കാവിൽപ്പാട് റെയിൽവെ ഗേറ്റിനു സമീപം കല്ലടിക്കോട് സ്വദേശിയെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. കല്ലടിക്കോട് പുത്തൂർ വീട്ടിൽ കൃഷ്ണനുണ്ണി(55 ) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ട്രെയിനിലെ വാതിലിനടുത്ത് നിന്ന് യാത്ര ചെയ്യുന്നതിനിടെ വീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് റെയിൽവേ പോലീസും സിആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ആളെ കണ്ടെത്തി. അമ്മ: ദേവകിക്കുട്ടി അമ്മ. അച്ഛൻ: രാമചന്ദ്രൻ നായർ. ഭാര്യ: അഞ്ജലി. മക്കൾ: സപ്തര, സമർത്ഥ.