കൊല്ലം: ജില്ലയിലെ രണ്ടാമത്തെ മത്സ്യഫെഡ് വ്യാസാ സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ ഗ്രൗണ്ടില്‍ മത്സ്യഫെഡ് ചെയര്മാന് ടി.മനോഹരന് ഉദ്ഘാടനം ചെയ്യും. വലിയ ബോട്ടുകള്‍ക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. മത്സ്യഫെഡ് ഭരണസമിതി അംഗം ജി. രാജദാസ് അധ്യക്ഷനാകും. മൈക്രോഫിനാന്‍സ് വായ്പ വിതരണം ഡോ. ദിനേശന് ചെറുവാട്ടും അപകട ഇന്‍ഷുറന്‍സ് വിതരണം ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസും നിര്‍വഹിക്കും. ആറാട്ടുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സജീവന് ആദ്യവില്പന നടത്തും. ജില്ലാ പഞ്ചായത്ത് അംഗം വസന്ത രമേഷ്, മത്സ്യഫെഡ് ഭരണസമിതി അംഗം സബീന സ്റ്റാന്‍ലി, ജില്ലാ മാനേജര്‍ എം.നൗഷാദ്, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മത്സ്യത്തൊഴിലാളി യൂണിയന് അംഗങ്ങള്‍, അസോസിയേഷന് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.