എരുമേലി: യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് കൊച്ചുതോട്ടത്തില്‍ രാജേഷ്മോനെ (36)യാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ എരുമേലി പേട്ടക്കവല ഭാഗത്തുവച്ച് ഇയാള്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നേരെ ലൈംഗികച്ചുവയോടുകൂടി ആംഗ്യം കാണിക്കുകയും യുവതിയുടെ വീഡിയോ പകര്‍ത്തുകയും ഇത് എതിര്ത്തതിനെത്തെടര്ന്ന് യുവതിയെ അസഭ്യം പറഞ്ഞെന്നുമാണു പരാതി. എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ വി.വി. അനില്‍കുമാര്‍, എസ്ഐമാരായ ശാന്തി കെ. ബാബു, അബ്ദുള്‍ അസീസ്, പോള്‍ മാത്യു, സിപിഒ സിബി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.