പാലാ: കോട്ടയം സഹോദയ വിമുക്തി മിഷന്, ഡ്രീംസ് എന്നിവയുടെ നേതൃത്വത്തില്‍ തിരുനക്കര മൈതാനത്ത് നടന്ന ബോധവത്കരണ റാലിയില്‍ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കാര്‍മല്‍ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളോടൊപ്പം ഡയറക്ടര്‍ സിസ്റ്റര്‍ സെറിന്‍ മരിയ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി മരിയ, അധ്യാപകരായ കെ.ബി. അഖില്‍, സിസ്റ്റര്‍ റെയ്ച്ചല്‍, ജെഫി എം. ടോം, അലീന ജോസ് എന്നിവര്‍ റാലിക്കു നേതൃത്വം നല്കി. സ്കൂള്‍ ടീമിനെ മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.
അഖിലേന്ത്യാ
ക്രിക്കറ്റ് ടൂർണമെന്റ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇലവൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്റ് 16, 17, 18 തീയതികളിൽ കുന്നുംഭാഗം ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിലെ കാതൽ പ്രാതൽ പ്രഭാതഭക്ഷണ പരിപാടിക്കും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണു ടൂർണമെന്റ് നടത്തുന്നത്.
ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും വല്യടത്ത് രാജ്കൃഷ്ണൻ (ബിനുക്കുട്ടി) മെമ്മോറിയൽ ട്രോഫിയും നൽകും. ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുക്കും.