തലനാട്: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ കൂടുതലുള്ള പ്രാദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്കായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന ഗോത്രയാനം പദ്ധതി തലനാട് പബ്ലിക് ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്തു. ഗോത്രയാനം പദ്ധതി തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധകാരനും പത്താം ക്ലാസ് വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. ചന്ദ്രബാബുവും ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് ബാബു കെ. ജോർജ്, താലൂക്ക് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി റോയി ഫ്രാൻസിസ്, രമേഷ് ബി. വെട്ടിമറ്റം, ജില്ലാ കൗൺസിൽ അംഗം കെ.ജെ. ജോൺ, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വീകരണം നല്കി
പാലാ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍ നയിക്കുന്ന ലോംഗ് മാര്‍ച്ചിന് പാലായില്‍ സ്വീകരണം നല്കി. പാലാ രൂപത ഇവാഞ്ചിലേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല് ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് മണര്‍കാട്ട് അധ്യക്ഷത വഹിച്ചു.
കുട്ടിച്ചന് കീപ്പുറം, ജോസ് ചന്ദ്രത്തില്, ടെന്‍സണ്‍ വലിയകാപ്പില്‍, കുഞ്ഞുമോന് പാലക്കൽ, എം.വി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച മാര്‍ച്ച് ഒന്‍പതിന് തിരുവന്തപുരത്തു സമാപിക്കും.