പാലാ: മുരിക്കാശേരി പാവനാത്മ കോളജില്‍ നടന്ന എംജി സര്‍വകലാശാല ഇന്റര്‍ സോണ്‍ പുരുഷ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാലാ സെന്റ് തോമസ് കോളജ് ചാമ്പ്യന്മാരായി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് രണ്ടാം സ്ഥാനവും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് തോമസ് കോളജിലെ പി.എ. ഹേമന്തിനെ ബെസ്റ്റ് അറ്റാക്കറായും ആകാശ് എസ്. കുമാറിനെ ബെസ്റ്റ് സെറ്ററായും തെരഞ്ഞെടുത്തു.
കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ വിജയികളെയും പരിശീലകരെയും അനുമോദിച്ചു. കോളജ് കായിക വിഭാഗം തലവന്‍ ആഷിഷ് ജോസഫ്, കോച്ച് എസ്. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കോളജ് മികച്ച നേട്ടം കൈവരിച്ചത്.