കാസര്‍ഗോഡ്: തെരുവുനായകളെ വന്ധ്യംകരിക്കാനും തെരുവുനായകള്‍ക്ക് വാക്സിനേഷന് നല്‍കാനും മുളിയാറില്‍ താല്കാലിക എബിസി കേന്ദ്രം തുടങ്ങാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മുളിയാറിലുള്ള സ്ഥലം ഇതിനായി തെരഞ്ഞെടുത്തു. നായകളെ പിടികൂടാനുള്ള അഞ്ചംഗ സംഘത്തിന് പരിശീലനം നല്‍കിക്കഴിഞ്ഞെന്നും ഇവരെ മുളിയാറില്‍ തുടങ്ങുന്ന എബിസി കേന്ദ്രത്തില്‍ വിന്യസിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി അധ്യക്ഷയുമായ ബേബി ബാലകൃഷ്ണന് പറഞ്ഞു. പഞ്ചായത്തുകളുടെ തനത് ഫണ്ട് വിനിയോഗിച്ചാണ് എബിസി കേന്ദ്രം ആരംഭിക്കുക.
മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ എബിസി കേന്ദ്രങ്ങള്‍ നവീകരിച്ചുവരികയാണ്.
നവീകരണം പൂര്‍ത്തിയായ ശേഷം വാക്സിനേഷനും വന്ധ്യംകരണവും പുനരാരംഭിക്കും. തെരുവുനായകളെ വന്ധ്യംകരിക്കാന്‍ മുളിയാറിനൊപ്പം ഒടയംചാല്‍, കുമ്പള എന്നിവിടങ്ങളിലും താത്കാലിക എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നേരത്തെ ആസൂത്രണ സമിതി യോഗം തീരുമാനിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഇവിടങ്ങളില്‍ എബിസി കേന്ദ്രം ആരംഭിക്കും
തെരുവുനായ്ക്കളുടെ വാക്സിനേഷനായി ജില്ലയില്‍ മിഷന് വാരിയേഴ്സ് എന്ന പേരില്‍ പ്രത്യേക വോളണ്ടിയര്‍ സംഘത്തെ രൂപീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി വിവിധ പഞ്ചായത്തുകളില്‍ നിന്നും ഒമ്പത് അപേക്ഷകള്‍ ആണ് ലഭിച്ചത്. സ്പെഷല്‍ ട്രെയിനിംഗ് ഫോര്‍ ആനിമല്‍ റെസ്ക്യൂ ടീം (സ്റ്റാര്‍ട്ട് ) പദ്ധതിക്ക് കീഴില്‍ മിഷന് വാരിയേഴ്സ് എന്ന പേരില്‍ ഇവരെ അണിനിരത്തും.