ബദിയഡുക്ക: കാണപ്പെടുന്ന സഹോദരങ്ങളില്‍ ദൈവത്തെ കണ്ടുമുട്ടണമെന്ന് മാനന്തവാടി രൂപത സഹായമെത്രാന്‍ അലക്സ് താരാമംഗലം. ബദിയഡുക്ക സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന കാസര്‍ഗോഡ് സോണ്‍ ബൈബിള്‍ കണ്വന്ഷന് സമാപനദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അഞ്ചുദിവസം നീണ്ടുനിന്ന ബൈബിള്‍ പങ്കുചേരാന്‍ നൂറുകണക്കിന് ആള്‍ക്കാരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. അവസാനദിവസം വാഹന വെഞ്ചരിപ്പ് ഉണ്ടായിരുന്നു. എഫ്സിസി, ഹോളി ഫാമിലി, സിഎംസി സിസ്റ്റര്മാര് കൗണ്‍സിലിംഗിന് നേതൃത്വം നല്കി. എല്ലാദിവസവും ആളുകള്‍ക്ക് ഭക്ഷണം നല്കി സംഘാടന മികവുകൊണ്ട് കണ്വന്ഷന് പുതിയൊരു അനുഭവമായി മാറി. തൃശൂര്‍ അതിരൂപതാംഗം ഫാ.പോള്‍ കള്ളിക്കാടന് നേതൃത്വം നല്കി.