പൈസക്കരി: ഐശ്വര്യ ക്രെഡിറ്റ് യൂണിയൻ കുടുംബ സംഗമവും ടിഎസ്എസ് പൈസക്കരി ട്രസ്റ്റും സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും ബോധവത്കരണ ക്ലാസും പൈസക്കരി ദേവമാതാ ഓഡിറ്റോറിയത്തിൽ ടിഎസ്എസ്എഎസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു. പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ലിറ്റിൽ തെരേസ, ബിജോ ശൗര്യാംതൊട്ടിയിൽ, മാനുവൽ കോയിക്കൽ, വത്സമ്മ തേക്കാട്ടിൽ, ജോസ് തെക്കേപുതുപ്പറമ്പിൽ, തോമസ് വട്ടമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ ഏറ്റവും നല്ല എൻജിഒയായി തെരഞ്ഞെടുക്കപ്പെട്ട ടിഎസ്എസ്എഎസ് ഡയറക്ടർ ഫാ.ബെന്നി നിരപ്പേലിനെയും സിൽവർ ജൂബിലേറിയൻ ഫാ. നോബിൾ ഓണംകുളത്തി നെയും പൊന്നാട അണിയിച്ച് ആദരിച്ചു. പൈസക്കരി ഫൊറോന സഹവികാരി ഫാ. റോസൻ റോയ് പെരിയക്കോട്ടിൽ ക്ളാസെ ടുത്തു.