ശ്രീകണ്ഠപുരം: സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച വാക് വിത്ത് എംഎൽഎ ഇന്റേൺഷിപ്പ് പരിപാടിയുടെ ഭാഗമായി ഇന്റേൺസ് ഇന്ന് സെക്രട്ടേറിയറ്റ് സന്ദർശിക്കും. നിയമസഭ സംവിധാനങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും പഠിക്കുന്നതിനും മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, മറ്റ് നിയമസഭാ സമാജികർ എന്നിവരുമായി ചർച്ചകൾ നടത്തുന്നതിനുമായാണ് ഇന്റേൺസ് നിയമസഭ സന്ദർശിക്കുന്നത്.
ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവ് ജോസഫ് എംഎൽഎ നടപ്പാക്കിയ വാക് വിത്ത് എംഎൽഎ ഇന്റേൺഷിപ്പ് രണ്ടരമാസം പിന്നിടുകയാണ്. ഇതിനിടെ മണ്ഡലത്തിലെ വിവിധ മേഖലകളെ കുറിച്ച് പഠിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കുശേഷം ഇന്റേൺസ് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്.
ടൂറിസം മേഖലയിലെ വികസനത്തിനായി നടത്തിയ ഇൻവെസ്റ്റേഴ്സ് മീറ്റ് കോ-ഓർഡിനേറ്റ് ചെയ്യാനും ഇന്റേൺസിന് കഴിഞ്ഞു. വിവിധ ഫീൽഡ് വിസിറ്റുകളും നടത്തി.