കണ്ണൂർ: ബഹുസ്വരതയും ജനാധിപത്യവും ഇന്ത്യയിൽ നിലനിൽക്കുമോ എന്ന ആശങ്കയാണ് സംഘ്പരിവാർ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ത്യ ഭരിക്കുമ്പോൾ ജനങ്ങൾ ചോദിക്കുന്നതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. എൻസിപി കണ്ണൂർ ജില്ല ഏകദിന ശിൽപ്പശാല കണ്ണൂർ ചേംബർ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം നിലനിർത്താൻ ശക്തമായ പോരാട്ടം അനിവാര്യമാണെന്നും ചാക്കോ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. സുരേശൻ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി രുന്നു. നിയമസഭ കക്ഷി നേതാവ് തോമസ് കെ തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ പി.കെ. രാജൻ, ടി.എൻ. ശിവശങ്കരൻ, എം.പി. മുരളി, പി. കുഞ്ഞിക്കണ്ണൻ, കെ.പി. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കില ഫാക്കൽറ്റി പി.വി. രാമകൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തി. സമാപന സമ്മേളനം എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.