കൽപ്പറ്റ: നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിലെ കാൻസർ കെയർ യൂണിറ്റിന്റെ ഭാഗമായി പുതിയതായി നിർമിച്ച ന്യൂട്രോപീനിയ വാർഡിന്റെ ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ഡിഎംഒ ഇൻചാർജ് ഡോ.പി. ദിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെ കാൻസർ രോഗികൾക്കായി ഘട്ടം ഘട്ടമായി ആശുപത്രിയിൽ ഐപി സംവിധാനം ഒരുക്കുകയാണ്. ഇതിന്റെ ഭാഗമായി കീമോതെറാപ്പി എടുക്കുന്നവരിൽ രക്താണുക്കൾ കുറയുന്ന ന്യൂട്രോപീനിയ എന്ന അവസ്ഥയുളളവരെ കിടത്തി ചകിത്സിക്കുന്നതിന് വേണ്ടി നിർമിച്ചതാണ് ന്യൂട്രോപീനിയ വാർഡ്.
വാർഡിൽ 10 ലക്ഷം രൂപ ചെലവിൽ മൾട്ടി പാരാ മോണിറ്റർ സംവിധാനത്തോടെയുള്ള 10 ബെഡുകൾ സജീകരിച്ചിട്ടുണ്ട്. മൂന്നര ലക്ഷം രൂപ ചെലവിൽ വാർഡിന്റെ നവീകരണ പ്രവൃത്തികളും നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു അധിക ഡോക്ടറിന്റെ സേവനം കൂടി വാർഡിൽ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ എട്ട് ഡോക്ടറുടെയും ഒന്പത് സ്റ്റാഫ് നഴ്സുമാരുടെയും സേവനം ലഭ്യമാകും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ വി. വിജോൾ, പി. കല്യാണി, വാർഡ് അംഗം ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ നഴ്സിംഗ് ഓഫീസർ ഭവാനി തരോൾ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ഷിജിൻ ജോണ് ആളൂർ, ആശുപത്രി സൂപ്രണ്ട് ഡോ. ആൻസി മേരി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി മിഥുൻ ലോഹിദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. എച്ച്എംസി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, സിഡിഎസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.