കൂരാച്ചുണ്ട്: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടന ഐഎൻടിയുസി കൂരാച്ചുണ്ട് പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു.
ഡിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, മണ്ഡലം പ്രസിഡന്റ് കുര്യൻ ചെമ്പനാനി, ആൻഡ്രൂസ് കട്ടിക്കാന, ഗീതാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് സമയം രാവിലെ ഒന്പതു മുതൽ വൈകീട്ട് നാലുവരെയാക്കണമെന്നും, വേതനം 600 രൂപയാക്കി വർധിപ്പിക്കണമെന്നും, തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം വർഷംതോറും വർധിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി ആൻഡ്രൂസ് കട്ടിക്കാന (പ്രസിഡന്റ്), സഫിയ കുറുങ്ങോട്ട്, മറിയാമ്മ കുര്യാക്കോസ്, കോയ പൊട്ടേങ്ങൽ (വൈസ് പ്രസിഡന്റുമാർ) ലിസ അരീക്കൽ, ഗീതാ ചന്ദ്രൻ, ബിജി സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറിമാർ), ഉഷ പന്നിക്കാശേരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.