കോട്ടയം: കേരള സമൂഹത്തില്‍ കുറ്റകൃത്യവാസന വര്‍ധിച്ചുവരുന്നതായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള.
യുവതലമുറയില്‍ പോലും തിരുത്താനാവാത്ത രീതിയില്‍ കുറ്റകൃത്യവാസന ഇടം പിടിച്ചിട്ടുണ്ട്. ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ ശതാഭിഷേക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
സമൂഹത്തിലെ കുറ്റകൃത്യ വാസനയില്‍ ലൈബ്രറികള്‍ക്കും വ്യക്തികള്‍ക്കും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് പഠനകേന്ദ്രങ്ങളായി മാറാന്‍ സാധിക്കണം. രാഷ്ട്രീയപാര്‍ട്ടികള്‍ വൈരുദ്ധ്യങ്ങള്‍ക്ക് പുറകെ പോകാതെ വൈവിധ്യങ്ങള്‍ തേടി പോകണമെന്നും അദ്ദേഹം പറഞ്ഞു. അക്ഷരനഗരിയുടെ ആദരം ഏബ്രഹാം ഇട്ടിച്ചെറിയായ്ക്ക് ഗവര്‍ണര്‍ സമ്മാനിച്ച.യോഗത്തില്‍ മാര്‍ത്തമ്മ സഭ മലേഷ്യ, സിംഗപൂര്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ഭദ്രാസനാധിപന്‍ ഗ്രീഗോറിയോസ് മാര്‍ സ്തേഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ക്നാനായ സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ സുപ്രീം കോടതി ജഡ്ജി ചീഫ് ജസ്റ്റിസ് കെ.ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറിയുടെ 40 വര്‍ഷത്തെ ചരിത്രം തോമസ് ചാഴികാടന് എംപി പ്രകാശനം ചെയ്തു. കുര്യാക്കോസ് മാര്‍ സേവേറിയോസ് എറ്റുവാങ്ങി. ഡോക്യുമെന്ററി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് റിലീസ് ചെയ്തു. പൗരാവലിയുടെ മംഗള പത്രം കെ.സി. വിജയകുമാര്‍ വായിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മംഗളപത്രം സമര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ഇനറല്‍ കണ്‍വീനര്‍ റവ. ഡോ. എം.പി. ജോര്‍ജ് , കണ്‍വീനര്‍ വി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.