പാറശാല: നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന നിംസ് എന്റെ ഹൃദയം എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി സൗജന്യ ഹൃദ്രോഗ നിര്‍ണയ മെഗാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കൊല്ലയില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ ക്യാന്പ് ധനുവച്ചപുരം എന്‍ കെഎം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ.ഹരീന്ദ്രന്‍ എംഎൽഎ വിശിഷ്ടാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബൈജു,മഹേഷ്, ജ്യോതിഷ് റാണി, അനില തുടങ്ങിയവർ പങ്കെടുത്തു. കാര്‍ഡിയോളജിസ്റ്റും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. പി.എസ്. ശ്രീജിത്ത് ക്യാമ്പിനു നേതൃത്വം നല്കി.